ദോഹ: ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിച്ച ഖത്തറിലെ പ്രമുഖ ഫുഡ് കമ്പനിയുടെ നാല് ബ്രാഞ്ചുകള്‍ വാണിജ്യ വ്യാവസായ മന്ത്രാലയം ഉദ്യോഗസ്ഥര്‍ പൂട്ടിച്ചു. ഖത്തരി ലബ്നീസ് ഫ്രൂട്ട്സ് ആന്റ് വെജിറ്റബിള്‍ കമ്പനിയുടെ മുഐതര്‍, അല്‍ ഗറാഫ, അല്‍ ഖര്‍ത്തിയാത്ത്, അല്‍ ഖോര്‍ എന്നിവിടങ്ങളിലെ ബ്രാഞ്ചുകളാണ് ഒരു മാസത്തേക്ക് അടപ്പിച്ചത്.
പച്ചക്കറി, പഴം, മാംസം എന്നിവ ഏത് രാജ്യത്ത് നിന്നുള്ളതാണെന്നതിന് വ്യാജ സ്റ്റിക്കര്‍ പതിപ്പിച്ചു, പഴകിയ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തി, എക്സ്പയറി ഡേറ്റും ഭാരവും തിരുത്തി, ഉല്‍പ്പാദന എക്സ്പയറി തിയ്യതികള്‍ ഉല്‍പ്പന്നത്തിന് പുറത്ത് രേഖപ്പെടുത്തിയില്ല തുടങ്ങിയ നിയമലംഘനങ്ങളുടെ പേരിലാണ് നടപടി.
അല്‍ ഗറാഫയിലെ ലബ്നീസ് തെമാര് കമ്പനി, മുഐതറിലെയും അല്‍ ഖോറിലെയും അല്‍ ഖര്ത്തിയാത്തിലെയും ഖത്തരി ലബ്നീസ് ഫ്രൂട്സ് ആന്റ് വെജിറ്റബിള്‍സ് കമ്പനി എന്നിവയ്ക്കെതിരേയാണ് നടപടി.