ഇമാര്‍ക്കറ്റിങ്ങിനും പ്രോഡക്ട് ഡെലിവറിക്കും ഖത്തര്‍ വാണിജ്യ മന്ത്രാലയം പരമാവധി ചാര്‍ജ് നിശ്ചയിച്ചു

Ministry fixes maximum price for emarketing and products delivery qatar

ദോഹ: ഖത്തര്‍ വാണിജ്യ മന്ത്രാലയം, ഇമാര്‍ക്കറ്റിങിനും ഉല്‍പ്പന്നങ്ങള്‍ഉപഭോക്താക്കള്‍ക്ക് എത്തിച്ച് കൊടുക്കുന്നതിനും(ഡെലിവറി) ഈടാക്കാവുന്ന പരമാവധി ചാര്‍ജ് നിശ്ചയിച്ചു. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ആളുകള്‍ പുറത്തിറങ്ങുന്നതിന് നിയന്ത്രണമുള്ളതിനാല്‍ ഇ-മാര്‍ക്കറ്റിങും ഹോം ഡെലിവറിയും വലിയ തോതില്‍ വര്‍ധിച്ചിരുന്നു. സാഹചര്യം മുതലെടുത്ത് നീതികരിക്കാനാവാത്ത സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് തടയുകയാണ് മന്ത്രാലയത്തിന്റെലക്ഷ്യം.

മാര്‍ക്കറ്റിങ് ഡെലിവറി കമ്പനികള്‍ക്ക് വിതരണക്കാരില്‍ നിന്നും ഉപഭോക്താക്കളില്‍ നിന്നും ഈടാക്കാവുന്ന പരമാവധി ചാര്‍ജ് ഖത്തര്‍ വാണിജ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്.

മാര്‍ക്കറ്റിങും ഒപ്പം ഡെലിവറിയും നടത്തുന്നുണ്ടെങ്കില്‍ മാര്‍ക്കറ്റിങ് ആന്റ് ഡെലിവറി കമ്പനിക്ക് വിതരണക്കാരനില്‍ നിന്ന് മൊത്തം ഓര്‍ഡര്‍ ചെയ്ത വിലയുടെ 19 ശതമാനം ഈടാക്കാം. മാര്‍ക്കറ്റിങ് സേവനം മാത്രമാണെങ്കില്‍ ഓര്‍ഡര്‍ വിലയുടെ 10 ശതമാനം മാത്രമേ ഈടാക്കാവൂ. ഉപഭോക്താക്കളില്‍ നിന്ന് ഡെലിവറി ചാര്‍ജായി പരമാവധി 10 റിയാല്‍ മാത്രമേ ഈടാക്കാന്‍ പാടുള്ളു.

Ministry fixes maximum price for emarketing and products delivery