Monday, November 29, 2021
HomeNewsfeedഖത്തറിലെ സ്വകാര്യ സ്‌കൂളുകളില്‍ അറബി ഭാഷയും ഇസ്ലാമിക വിദ്യാഭ്യാസവും നിര്‍ബന്ധമാക്കി

ഖത്തറിലെ സ്വകാര്യ സ്‌കൂളുകളില്‍ അറബി ഭാഷയും ഇസ്ലാമിക വിദ്യാഭ്യാസവും നിര്‍ബന്ധമാക്കി

ദോഹ: ഖത്തറിലെ സ്വകാര്യ സ്‌കൂളുകളില്‍ അറബി ഭാഷ, ഇസ്ലാമിക പഠനം, ഖത്തര്‍ ചരിത്ര പഠനം എന്നിവ നിര്‍ബന്ധമാക്കി വിദ്യാഭ്യാസ മന്ത്രാലയം. 2021 വിദ്യാഭ്യാസ നയത്തിലാണ് ഇക്കാര്യം പറയുന്നത്. മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ റാഷിദ് അഹ്‌മദ് അല്‍ അമീരി ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഖത്തറിലെ മുഴുവന്‍ സ്വകാര്യ സ്‌കൂളുകള്‍ക്കും കിന്റര്‍ഗാര്‍ട്ടനുകള്‍ക്കും അയച്ചു.

പ്രീസ്‌കൂള്‍ മുതല്‍ അറബിയും ഇസ്ലാമിക വിദ്യാഭ്യാസവും വിഷയങ്ങളായി നല്‍കണം. ദേശീയ സ്വത്വബോധം, മതപരമായ മൂല്യങ്ങള്‍ തുടങ്ങിയവ കുട്ടികള്‍ക്കിടയില്‍ വളര്‍ത്തുന്നത് ലക്ഷ്യമിട്ടാണ് തീരുമാനം.

 

Most Popular