ദോഹ: ജനങ്ങള്‍ കൂടിനില്‍ക്കുന്നത് തടയുന്നതിന് പോലിസ് പട്രോളിങ് ആരംഭിച്ചതായി നാഷനല്‍ കമാന്‍ഡ് സെന്റര്‍ സെന്‍ട്രല്‍ ഓപറേഷന്‍സ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ ഹസന്‍ മുഹമ്മദ് ഗെയ്ത്ത് അല്‍ കുവാരി അറിയിച്ചു. എല്ലാ പ്രദേശങ്ങളിലും ആളുകള്‍ ഒത്തുകൂടുന്നത് വിലക്കിയിട്ടുണ്ട്. കോര്‍ണിഷ്, പൊതു പാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കും.
നിര്‍ദേശം ലംഘിക്കുന്നവര്‍ കര്‍ശന ശിക്ഷ നേരിടേണ്ടിവരുമെന്ന് അല്‍ കുവാരി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അറിയിച്ചു.
Ministry of Interior begins patrolling to prevent gathering