Sunday, January 23, 2022
HomeNewsfeedഖത്തര്‍ ഗതാഗത മന്ത്രാലയത്തിന്റെ പേരില്‍ വ്യാജ ഇമെയില്‍ പ്രചരിക്കുന്നു; ജാഗ്രതാ മുന്നറിയിപ്പ്

ഖത്തര്‍ ഗതാഗത മന്ത്രാലയത്തിന്റെ പേരില്‍ വ്യാജ ഇമെയില്‍ പ്രചരിക്കുന്നു; ജാഗ്രതാ മുന്നറിയിപ്പ്

ദോഹ: ഖത്തര്‍ ഗതാഗത മന്ത്രാലയത്തിന്റെ പേരില്‍ വ്യാജ ഇമെയില്‍ പ്രചരിക്കുന്നു. ക്രെഡിറ്റ് കാര്‍ഡ് വഴിയോ ഡെബിറ്റ് കാര്‍ഡ് വഴിയോ ചെറിയൊരു തുക നല്‍കി പാര്‍സല്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുന്ന മെയിലാണ് പ്രചരിക്കുന്നത്. വ്യാജ ലിങ്ക് സഹിതമാണ് മെയില്‍.

ഖത്തര്‍ ഗതാഗത മന്ത്രാലയം പൊതുജനങ്ങള്‍ക്ക് പാര്‍സലൊന്നും അക്കുന്നില്ലെന്നും അത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും അധികൃതര്‍ ട്വിറ്ററില്‍ അറിയിച്ചു. പ്രചരിക്കുന്ന ഇമെയലിന്റെ സാംപിളും മന്ത്രാലയം പങ്കുവച്ചിട്ടുണ്ട്.

അതില്‍ പറയുന്നത് ഇപ്രകാരമാണ്.

ഹെല്ലോ,
നിങ്ങളുടെ പാര്‍സല്‍ പേമെന്റ് കാത്തിരിക്കുന്നു. ദൗര്‍ഭാഗ്യവശാല്‍ താങ്കളുടെ പേമെന്റ് ഇതുവരെ ലഭിച്ചിട്ടില്ല. താഴെയുള്ള ലിങ്ക് വഴി രണ്ട് ഖത്തര്‍ റിയാല്‍ പോസ്‌റ്റേജ് ഫീസ് ആയി അക്കുക. പേമെന്റ് പൂര്‍ത്തിയായാല്‍ അടുത്ത ദിവസം പാര്‍സല്‍ നിങ്ങള്‍ക്ക് ലഭിക്കും. പേമെന്റ് പൂര്‍ത്തീകരിക്കാന്‍ 24 മണിക്കൂര്‍ മാത്രമേ സമയയമുള്ളു. ഇവിടെ ക്ലിക്ക് ചെയ്യുക.

Most Popular