ഖത്തറിലെ സ്‌കൂളുകളില്‍ ഞായറാഴ്ച മുതല്‍ മുപ്പത് ശതമാനം ഹാജര്‍ മാത്രം

ദോഹ: ഖത്തറിലെ സ്‌കൂളുകളില്‍ ഈ ഞായറാഴ്ച മുതല്‍ 30 ശതമാനം ഹാജര്‍ നിര്‍ബന്ധമാക്കിയതായി വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു. രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ആരോഗ്യമന്ത്രാലയവുമായി ചേര്‍ന്നാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്. ഖത്തറിലെ പൊതു-സ്വകാര്യ സ്‌കൂളുകള്‍ക്കെല്ലാം ഈ വ്യവസ്ഥ ബാധകമാണ്.