ദോഹ: കോവിഡ് നിയമങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടുന്നതിന് ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ പോലിസ് നിരീക്ഷണം ശക്തമാക്കി. ഇന്ന് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 464 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്ക് ധരിക്കാത്തതിന് 456 പേരാണ് പിടിയിലായത്. കാറിലെ പരമാവധി എണ്ണം പാലിക്കാത്തതിന് 8 പേരെയും പോലീസ് പിടികൂടി. പിടികൂടിയവരെയെല്ലാം പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരേ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. ഫേസ് മാസ്ക്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് ആപ്പ് തുടങ്ങിയവ കര്‍ശനമായി പാലിക്കണം. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം.
ALSO WATCH