ദോഹ: കെട്ടിടങ്ങളുടെ ടെറസിന് മുകളിലും മസ്ജിദിനു മുന്നിലും ഒരുമിച്ച് നമസ്‌കാരം നടത്തുന്നത് കര്‍ശനമായി വിലക്കി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
കൊറോണ വ്യാപനം തടയുന്നതിന് എല്ലാ വിധ ഒത്തുചേരലുകളും ഒഴിവാക്കണണെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. വീടുകളുടെയോ മറ്റു കെട്ടിടങ്ങളുടെയോ ടെറസിലോ പൂട്ടിയിട്ട മസ്ജിദിനു മുന്നിലോ ഒരുമിച്ചു കൂടി പ്രാര്‍ഥന നടത്തുന്നത് ഒഴിവാക്കണം. ഖത്തറിലെ ചില കെട്ടിടങ്ങള്‍ക്കു മുകളില്‍ ആളുകള്‍ ഒത്തുചേര്‍ന്ന് നമസ്‌കരിക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
കോര്‍ണിഷ്, കഫ്റ്റീരിയകള്‍, പൊതു സ്ഥലങ്ങള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയ സ്ഥലങ്ങളിലൊന്നും ആളുകള്‍ ഒത്തുകൂടാന്‍ പാടില്ലെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമലംഘനം നടത്തിയാല്‍ മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ.
Ministry reiterates public gatherings including praying on building terraces prohibited