ഖത്തറില്‍ 17 പേര്‍ക്ക് കൂടി കൊറോണ; എല്ലാവരും പ്രവാസികള്‍

corona in qatar

ദോഹ: ഖത്തറില്‍ 17 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 337 ആയി ഉയര്‍ന്നു.

നേരത്തേ രോഗബാധ കണ്ടെത്തിയ പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ടവരാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചവര്‍. ഇവരെ പൂര്‍ണമായും ഐസൊലേറ്റ് ചെയ്തിട്ടുണ്ട്. പൂര്‍ണ ആരോഗ്യവാന്മാരായ ഇവര്‍ക്ക് ആവശ്യമായ ചികില്‍സ ലഭ്യമാക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

ഖത്തറില്‍ ഇതുവരെയായി 5309 പേരെ കൊവിഡ്-19 പരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ട എല്ലാവരെയും കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.