ഖത്തറില്‍ ഹോം ക്വാരന്റൈന്‍ നിയമം ലംഘിച്ച 10 പേര്‍ കൂടി അറസ്റ്റില്‍

home quarantine qatar

ദോഹ: കൊറോണ വൈറസ് പടരുന്നത് തടയുന്നതിന് വേണ്ടിയുള്ള ഹോം ക്വാരന്റൈന്‍ നിയമം ലംഘിച്ച 10 പേര്‍ കൂടി ഖത്തറില്‍ അറസ്റ്റിലായി. വിദേശത്ത് നിന്ന് വരുന്നവര്‍ നിശ്ചിത ദിവസങ്ങളില്‍ സമൂഹവുമായി ബന്ധപ്പെടാതെ വീടുകളില്‍ കഴിയണമെന്ന് നിര്‍ദേശിച്ചിരുന്നു. ഈ ചട്ടം ലംഘിച്ചവരാണ് അറസ്റ്റിലായത്. 10 പേരും സ്വദേശികളാണ്. ഇവരുടെ പേരു വിവരങ്ങളും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.

പകര്‍ച്ചവ്യാധി തടയുക, സമൂഹത്തെ രക്ഷിക്കുക തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

Ministry reports the arrest of 10 people for violating home quarantine requirement