സാനിറ്റൈസറുകളുടെ വില കൂട്ടാന്‍ അനുവദിക്കില്ല; വിലവിവരപ്പട്ടിക പ്രസിദ്ധീകരിച്ചു

ദോഹ: അണുനശീകരണത്തിനുള്ള സാനിറ്റൈസറുകളുടെയും സ്‌റ്റെറിലൈസറുകളുടെയും വില കൂട്ടി വില്‍ക്കുന്നത് തടയാനുള്ള നടപടികളുമായി വാണിജ്യ വ്യവസായ മന്ത്രാലയം. വിപണിയില്‍ ലഭ്യമായ 214 ഉല്‍പ്പന്നങ്ങള്‍ക്ക് ഈടാക്കാവുന്ന പരമാവധി വില മന്ത്രാലയം പ്രസിദ്ധീകരിച്ചു.

ഈ പട്ടികയില്‍ പറഞ്ഞ വിലയ്ക്ക് മുകളില്‍ ഫാര്‍മസികള്‍ ഉള്‍പ്പെടെ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ട് മന്ത്രാലയം ഉത്തരവിറക്കി. നിയമലംഘകര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.

കൊറോണ വൈറസ് ബാധ വ്യാപകമായതിനെ തുടര്‍ന്ന് സാനിറ്റൈസറുകള്‍, മാസ്‌ക്കുകള്‍, കൈയുറകള്‍ എന്നിവയുടെ വില്‍പ്പന വര്‍ധിച്ചിരുന്നു. ഇത് മുതലാക്കി ചിലര്‍ വില വന്‍തോതില്‍ കൂട്ടിവില്‍ക്കാന്‍ തുടങ്ങിയിരുന്നു. ഇത്തരം വസ്തുക്കള്‍ ഫാര്‍മസികളില്‍ നിന്ന് ഒന്നിച്ച് വാങ്ങി ഇരട്ടിവിലക്ക് വില്‍പ്പന നടത്തിയയാളെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

ഖത്തറില്‍ ലഭ്യമായ സാനിറ്റൈസറുകളുടെ വില വിവരപ്പട്ടിക>>