ദോഹ: റമദാന് മാസത്തില്‍ സബ്സിഡി നിരക്കില്‍ പൗരന്മാര്ക്ക് ഇറച്ചിയുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനായി നാളെ വാണിജ്യ വ്യവസായ മന്ത്രാലയം റമദാനിലെ ഇറച്ചി വില നിശ്ചയിക്കാനുള്ള സംരംഭം തുടങ്ങുന്നതാണ്. ഇതിലൂടെ വിപണഇയിലെ ആവശ്യക്തയും വിതരണവും തമ്മില്‍ സന്തുലിതാവസ്ഥ സൃഷ്ടിക്കാനാകും. പ്രാദേശികവും ഇറക്കുമതി ചെയ്യുന്നതുമായ 30,000 കന്നുകാലികളെ നല്‍കാനും മാംസം പൗരന്മാര്ക്ക് സബ്സിഡി നിരക്കില്‍ വില്‍ക്കാനായി വിഡാം ഫുഡ് കമ്പനിയുമായി ശനിയാഴ്ച മുതല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഒരു പൗരന് രണ്ട് ആടുകള്‍ എന്ന നിരക്കിലാണ് പൗരന്മാര്ക്ക് മാംസം സബ്സ്ഡിയില് വില്‍ക്കേണ്ടത്. 30 മുതല്‍ 35 കിലോഗ്രാം വരെയുള്ള പ്രാദേശിക ആടുകളുടെ വില 1000 ഖത്തര്‍ റിയാലായാണ് കണക്കാക്കിയിരിക്കുന്നത്. ഇതേ ഭാരമുള്ള സിറിയന്‍ ആടുകള്‍ക്ക് 950 ഖത്തര്‍ റിയാല്‍ വിലവരും. മാംസം മുറിക്കുന്നതിനും പൊതിയുന്നതിനും 16 ഖത്തര്‍ റിയാല്‍ അധികം നല്കുന്നതിനു പുറമേ തൊഴിലാളികള്‍ക്ക് 34 ഖത്തര്‍ റിയാല്‍ വേറെയും നല്‍കണം.
കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി, രാജ്യത്തെ എല്ലാ അറവുശാലകളും പിന്തുടരേണ്ട മുന്‍കരുതല്‍ നടപടികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഇവ കര്‍ശനമായി നടപ്പിലാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. പ്രധാന പ്രവേശന കവാടങ്ങള്‍ക്ക് മുന്നില്‍ അണുനാശിനി ഉണ്ടാവുക, എല്ലാ തൊഴിലാളികളുടെയും താപനില ദിവസത്തില്‍ രണ്ടുതവണ പരിശോധിക്കുക, തൊഴിലാളികള്‍ക്ക് മാസ്കുകളും കയ്യുറകളും നല്‍കുക, അറവ്കാലികളെ കൈകാര്യം ചെയ്യുമ്പോഴും അതിന് ശേഷം അവശിഷ്ടങ്ങള്‍ പുറന്തള്ളുമ്പോഴും ആരോഗ്യകരമായ രീതിയിലാണെന്ന് ഉറപ്പാക്കുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.
കൂടാതെ തൊഴിലാളികള്‍ പതിവായി കൈകഴുകുക, ഉല്‍പ്പന്നങ്ങള്‍ കൊടുക്കുമ്പോഴും സ്വീകരിക്കുകയും ചെയ്യുമ്പോള്‍ ഉപഭോക്താക്കളുടെ താപനില അളക്കുക, പ്രായമായവര്‍ക്ക് പ്രത്യേക സമയം അനുവദിക്കുക എന്നിവയും മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. വെയിറ്റിംഗ് ഹാളുകള്‍, വാതിലുകള്‍, ഹാന്‍ഡിലുകള്‍, ഇറച്ചി ഡെലിവറി ട്രോളികള്‍, അറുത്ത സ്വീകരിക്കുന്ന ജാലകങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ സൗകര്യങ്ങളിലും ദിവസേന അണുവിമുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണ്.
ALSO WATCH: