ന്യൂനപക്ഷ ക്ഷേമം : യൂത്ത് ഫോറം ചർച്ച സംഗമം ഇന്ന്

ദോഹ: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയുടെ വിവാദ വിധിക്കെതിരെ ഖത്തറിലെ മലയാളി പ്രവാസി സംഘടനാ നേതാക്കളെ പങ്കെടുപ്പിച്ച് യൂത്ത് ഫോറം ഖത്തർ സംഘടിപ്പിക്കുന്ന ചർച്ച സംഗമം ഇന്ന് നടക്കും.
ന്യൂനപക്ഷ ക്ഷേമം: കോടതി വിധിയും വിവാദങ്ങളും എന്ന വിഷയത്തിൽ ഒൺലൈനിലൂടെ നടക്കുന്ന സംഗമം വൈകിട്ട് ഏഴിന് ആരംഭിക്കും. സംഗമത്തിൽ 80:20 കോടതി വിധി, സംവരണം, ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട മുസ്ലിം വിരുദ്ധ പ്രചാരണങ്ങളുടെ പിന്നാമ്പുറം തുടങ്ങിയ വിഷയങ്ങൾ സംഗമത്തിൽ ചർച്ച ചെയ്യും.
സംഗമത്തിൽ, ഇൻറഗ്രേറ്റഡ് എജ്യുക്കേഷൻ കൌൺസിൽ ഇന്ത്യാ സി ഇ ഒ ഡോ. ബദീഉസ്സമാൻ മുഖ്യാതിഥി ആയിരിക്കും.  കോയ കൊണ്ടോട്ടി (കെ.എം.സി.സി.ഖത്തർ), കെ.ടി മുബാറക് ( സംസ്ഥാന കമ്മിറ്റി അംഗം, കൾച്ചറൽ ഫോറം, ഖത്തർ), ഫൈസൽ വാഫി അടിവാരം (പ്രസിഡൻ്റ്, ഖത്തർ എസ്.കെ. എസ്. എസ്.എഫ്)
മുനീർ സലഫി മങ്കട (വൈസ് ചെയർമാൻ, വെളിച്ചം)
ഹബീബുറഹ്മാൻ കിഴിശ്ശേരി (വൈസ് പ്രസിഡൻ്റ്, സി.ഐ.സി ഖത്തർ)
എസ് എസ് മുസ്തഫ (പ്രസിഡൻ്റ്, യൂത്ത് ഫോറം)
ഡോ. മുഹമ്മദ് മടപ്പള്ളി (ഹാദിയ ഖത്തർ) നജീബ് എ.എം (സംസ്ഥാന സമിതി അംഗം സോഷ്യൽ ഫോറം ഖത്തർ) തുടങ്ങിയവരും സംബന്ധിക്കും.
കേരളത്തിൻെറ സാമൂഹിക, സൌഹാർദ്ദ അന്തരീക്ഷം തകർക്കുന്നതിനായുള്ള കുപ്രചരണങ്ങളെ തുറന്നു കാണിക്കുകയും ജനങ്ങളുടെ തെറ്റിദ്ധാരണകൾ നീക്കുകയും ചെയ്യേണ്ടതിനാൽ ഇതുമായി ബന്ധപ്പെട്ട് ദവളപത്രം പുറത്തിറക്കാൻ ആവശ്യപ്പെട്ട് കൊണ്ട്  കേരളാ സർക്കാറിന് നിവേദനം നൽകാനും സംഘാടകർ തീരുമാനിച്ചിട്ടുണ്ട്.
താൽപര്യമുള്ളവർക്ക് 836 588 0997 എന്ന യൂസർ ഐഡിയും 54321 എന്ന പാസ്കോഡും ഉപയോഗിച്ച് സംഗമത്തിൽ പങ്കെടുക്കാവുന്നതാണ്.