ദോഹ: അപൂര്‍മായ കാട്ടുചെടികളും അല്‍ഗാഫ്, ബംബര്‍ ഉള്‍പ്പെടെയുള്ള മരങ്ങളും സംരക്ഷിക്കുന്നതിന് വേണ്ടി ഖത്തര്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലം 12 പ്രദേശങ്ങള്‍ വേലികെട്ടിത്തിരിച്ചു. വിത്തുകളും മറ്റും നട്ടുപിടിപ്പിക്കുന്നതിന്റെ ഭാഗമായി ചില പ്രദേശങ്ങള്‍ പൂര്‍ണമായും അടച്ചിട്ടുണ്ട്.
റൗദത്ത് അല്‍ സാലിമിയ, അല്‍ ശീഹാനിയ, നസ്‌റാനിയയിലെ റൗദത്ത് വാദി അല്‍ ഗര്‍ബാന്‍, റൗദത്ത് ഉം ലഗര്‍ബാന്‍, റൗത്ത് ലജാമ, റൗദത്ത് മിക്‌നിസ്, റൗദത്ത് അല്‍ സീജ് എന്നീ പ്രദേശങ്ങളാണ് വേലികെട്ടിത്തിരിച്ചത്. മൃഗങ്ങള്‍ കടന്നുകയറുന്നതും ആളുകള്‍ മരങ്ങള്‍ നശിപ്പിക്കുന്നതും ഒഴിവാക്കാനാണ് വേലികെട്ടുന്നത്.
അല്‍ ബംബര്‍, അല്‍ ഔസജ്, അല്‍ സിദ്ര്‍, അല്‍ സമൂര്‍ തുടങ്ങിയ ഖത്തറിലെ പ്രകൃതിദത്ത മരങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പദ്ധതികളും ഖത്തര്‍ തയ്യാറാക്കിയിട്ടുണ്ട്.