പച്ചക്കറിക്കും പഴങ്ങള്‍ക്കും മല്‍സ്യത്തിനും വില നിയന്ത്രണം

super market qatar

ദോഹ: ഖത്തറില്‍ പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ഈടാക്കാവുന്ന പരമാവധി വില നിശ്ചയിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം. മല്‍സ്യത്തിനും സീഫുഡിനും വില നിയന്ത്രണമുണ്ട്. മാര്‍ച്ച് 31വരെയാണ് വിലനിലവാരം ബാധകമാവുക.

ഇത് സംബന്ധമായ പട്ടിക മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ 16001 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ വിളിച്ചറിയിക്കാവുന്നതാണ്.

Qatar MOCI fixes the price of vegetables, fruits, fish and seafood