ദോഹ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ഖത്തറിലെ റസ്റ്റോന്റകള്‍ക്ക് വാണിജ്യ വ്യവസായ മന്ത്രാലയം മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി. റെസ്റ്റോറന്റ് തൊഴിലാളികളുടെ ശരീര താപനില ദിവസത്തില്‍ രണ്ടുതവണ പരിശോധിക്കണമെന്നതാണ് പ്രധാന നിര്‍ദേശം. എല്ലാ തൊഴിലാളികള്‍ക്കും സാനിറ്റൈസറും മാസ്‌കുകളും നല്‍കണം. തൊഴിലാളികള്‍ തമ്മില്‍ പരസ്പരം ഒന്നര മീറ്ററെങ്കിലും സുരക്ഷിതമായ ദൂരം നിലനിര്‍ത്തുന്നുവെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം അറിയിച്ചു.
ഭക്ഷണം തയ്യാറാക്കുമ്പോഴോ മറ്റുള്ളവരുമായി ഇടപഴകുമ്പോഴോ തൊഴിലാളികള്‍ കൈയുറകളും മാസ്‌കുകളും ശരിയായി ധരിക്കുന്നുവെന്ന് റെസ്റ്റോറന്റ് ഉടമകള്‍ ഉറപ്പുവരുത്തണം. ഉപയോഗിച്ച മാസ്‌കുകളും കൈയുറകളും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചതു പ്രകാരം നിര്‍മാര്‍ജനം ചെയ്യണം.
ഉപഭോക്താക്കളുമായി ഇടപെടുന്നതിന് മുമ്പും ശേഷവും പതിവായി കൈ കഴുകാന്‍ റെസ്റ്റോറന്റ് ഉടമകള്‍ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കണം. റസ്റ്റോറന്റുകള്‍ ഹോം ഡെലിവറിക്ക് പോളിബാഗ് ഉപയോഗിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
moci inssues instructions to restaurant in qatar