ദോഹ: റമദാനില്‍ വിലക്കുറവ് ലഭിക്കുന്ന 650 ഉല്‍പ്പന്നങ്ങളുടെ പട്ടിക ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ടു. പ്രമുഖ ഷോപ്പിങ് മാളുകളുമായി സഹകരിച്ച് നടത്തുന്ന ഈ പദ്ധതി ഇന്നു മുതല്‍ നിലവില്‍ വരും. റമദാന് അവസാനിക്കുന്നതുവരെ വിലയിളവ് ലഭിക്കും.
റമദാനില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന അടിസ്ഥാന ഉല്‍പ്പന്നങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ധാന്യപ്പൊടികള്‍, പഞ്ചസാര, അരി, പാസ്ത, കോഴി, എണ്ണ, പാല് തുടങ്ങി ഭക്ഷ്യ, ഭക്ഷ്യേതര വസ്തുക്കള്‍ വിലക്കുറവില്‍ ലഭിക്കും.
പട്ടികപ്രകാരം QFM Flour No1 (5kg)- 16 റിയാലിന് ലഭിക്കും. ക്യുഎഫ്എം ഹോള്‍ വീറ്റ് ഫ്ളോര്‍ (10 കിലോ)- 22.25 റിയാല്‍, ഒലിവ് ഓയില്‍(500മില്ലി)- 11.25 റിയാല്‍, യാര പ്യുവര്‍ സണ്‍ഫ്ളവര്‍ ഓയില്‍(1.8 ലിറ്റര്‍)- 15 റിയാല്‍, ബലദ്നാ ഫ്രഷ് യോഗര്‍ട്ട് ഫുള്‍ ഫാറ്റ്(2 കിലോഗ്രാം)- 10 റിയാല്‍, ഡാന്‍ഡി ലബന്(2 ലിറ്റര്‍)-6.75 റിയാല്‍, ലുര്‍പാര്‍ക്ക് ബട്ടര്‍(400 ഗ്രാം)-14.25 റിയാല്‍, ഡാന്‍ഡി ഓറഞ്ച് ജ്യൂസ്(1.5 ലിറ്റര്‍)-8.25 റിയാല്‍ എന്നിങ്ങനെയാണ് വില.
വാണിജ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച പൂര്‍ണ വിവല വിവര പട്ടിക
കഴിഞ്ഞ 9 വര്‍ഷമായി മന്ത്രാലയം ഈ രിതിയില്‍ റമദാനില്‍ വിലക്കുറവ് പ്രഖ്യാപിക്കാറുണ്ട്. ഡിസ്കൗണ്ട് വില പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ മന്ത്രാലയം ഉദ്യോഗസ്ഥര്‍ വ്യാപക പരിശോധന നടത്തും.