ഉംസലാല്‍ മല്‍സ്യമാര്‍ക്കറ്റില്‍ ഇന്ന് മുതല്‍ ലേലം ഇല്ല

umm salal fish market

ദോഹ: കൊറോണ വൈറസിനെതിരായ മുന്‍കരുതല്‍ നപടികളുടെ ഭാഗമായി ഉംസലാല്‍ മല്‍സ്യമാര്‍ക്കറ്റില്‍ ഇന്ന് മുതല്‍ ലേലം ഉണ്ടാവില്ലെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെയാണ് ലേലം നിര്‍ത്തിയത്.

തെരുവ് കച്ചവടവും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. വില്‍പ്പനയും മറ്റ് സേവനങ്ങളും നിര്‍ത്തിവയ്ക്കാന്‍ തെരുവ് കച്ചവടക്കാര്‍ക്കു നിര്‍ദേശം നല്‍കിയതായി മന്ത്രാലയം വ്യക്തമാക്കി. കസ്റ്റമര്‍ സര്‍വീസ് സെന്ററുകളിലും സര്‍ക്കാര്‍ സര്‍വീസ് കോംപ്ലക്‌സുകളിലും നേരിട്ട് സന്ദര്‍ശിക്കുന്നതിന് പകരം ഇലക്ട്രോണിക് സേവനം പ്രയോജനപ്പെടുത്തണമെന്നും മന്ത്രാലയം അറിയിച്ചു.