ഖത്തറില്‍ കംപ്യൂട്ടര്‍ കാര്‍ഡുകള്‍ രണ്ട് മാസത്തേക്ക് ഓട്ടോമാറ്റിക്കായി പുതുക്കപ്പെടും

computer card renewal in qatar

ദോഹ: മുഴുവന്‍ സ്ഥാപനങ്ങളുടെയും എസ്റ്റാബ്ലിഷ്‌മെന്റ് കാര്‍ഡ്(കംപൂട്ടര്‍ കാര്‍ഡ്) ഓട്ടോമാറ്റിക്കായി പുതുക്കപ്പെടുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ സൗകര്യമെന്ന് ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്സ് അറിയിച്ചു.

ഈ വര്‍ഷം ജനുവരി ഒന്നിനോ അതിനുശേഷമോ കാലാവധി കഴിഞ്ഞ കമ്പ്യൂട്ടര്‍ കാര്‍ഡുകളായിരിക്കും ഓട്ടോമാറ്റിക്കായി പുതുക്കപ്പെടുക. മെയ് ഒന്നു മുതല്‍ രണ്ടു മാസത്തേക്കായിരിക്കും പുതുക്കലിന്റെ കാലാവധി. ഫീസ് പിന്നീട് നല്‍കേണ്ടിവരും.

കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി നിരവധി സേവനങ്ങള്‍ മെത്രാഷ്-2 ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റുക, വാഹനം റൈറ്റ് ഓഫ് ചെയ്യുക, ക്രിമിനല്‍ പരാതികള്‍ നല്‍കുക, നവജാത ശിശുക്കളെ നാഷനല്‍ അഡ്രസില്‍ ചേര്‍ക്കുക, ജീവനക്കാര്‍ക്കുള്ള ട്രാവല്‍ നോട്ടിഫിക്കേഷന്‍ ലിസ്റ്റ് തുടങ്ങിയവ പുതുതായി ഉള്‍പ്പടുത്തിയവയില്‍ ഉള്‍പ്പെടും.

പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് അപേക്ഷ, കാണാതായ വസ്തുക്കള്‍ റിപോര്‍ട്ട് ചെയ്യല്‍ തുടങ്ങിയവയും മെത്രാഷ്-2, ആഭ്യന്തര മന്ത്രാലയം വെബ്‌സൈറ്റ് വഴി ചെയ്യാവുന്നതാണ്.

In line with the precautionary measures to limit the spread of coronavirus, the Ministry of Interior has announced that the Establishment Card (Computer Card) of all entities will be renewed automatically without approaching the directorate.