ദോഹ: ഖത്തറില്‍ ആദ്യമായി നടക്കുന്ന ശൂറ കൗണ്‍സില്‍ ജനകീയ തിരഞ്ഞെടുപ്പിന് വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ നാളെ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച്ച വരെയാണ് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം.
യഥാര്‍ത്ഥ ഖത്തരി പൗരത്വം ഉള്ളവര്‍ക്കാണ് വോട്ടവകാശം. ഖത്തറില്‍ ജനിച്ച, പിതാഹന്‍ ഖത്തരി ആയ ഖത്തരി പൗരത്വം നേടിയ ആള്‍ക്കും വോട്ടവകാശമുണ്ട്. 18 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം. സാദാചാര ലംഘനം, വിശ്വാസ വഞ്ചന തുടങ്ങിയവ ഉള്‍പ്പെട്ട കേസുകളില്‍ കുറ്റംചുമത്തപ്പെട്ട ആളാവരുത് എന്ന നിബന്ധനയുമുണ്ട്.
മെത്രാഷ്2 ആപ്പ് വഴിയോ ടെക്‌സ്റ്റ് മെസേജ് വഴിയോ ആഭ്യന്തര മന്ത്രാലയത്തിലെ ഇലക്ടറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നേരിട്ട് ഹാജരായോ രജിസ്റ്റര്‍ ചെയ്യാം. പേഴ്‌സനല്‍ കാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിച്ചാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. പ്രാഥമിക വോട്ടര്‍ പട്ടിക ആഗസ്ത് 8ന് പ്രസിദ്ധീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ALSO WATCH