ഖത്തറിലേക്കു കൊക്കെയിന്‍ കടത്താന്‍ ശ്രമിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു

cocain arrest in Qatar

ദോഹ: ഖത്തറിലേക്കു കൊക്കെയിന്‍ കടത്താന്‍ ശ്രമിച്ച മൂന്നംഗ സംഘത്തെ ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം അറസ്റ്റ് ചെയ്തു. എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഡിപാര്‍ട്ട്‌മെന്റുമായി സഹകരിച്ചാണ് രണ്ട് സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പെടെ മൂന്ന് വിദേശികളെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 10 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി.

പിടികൂടിയ പ്രതികളെ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗത്തിനു കൈമാറി.

Content Highlights: MOI arrests three for attempting to smuggle cocaine into Qatar