ദോഹ: ഇലക്ട്രോണിക് ട്രാന്‍സാക്ഷന്‍ വലിയ തോതില്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ സൈബര്‍ ക്രിമിനലുകളില്‍ നിന്നും തട്ടിപ്പുകാരില്‍ നിന്നും രക്ഷപ്പെടാനുള്ള വഴികള്‍ നിര്‍ദേശിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ മുഴുവന്‍ ജനങ്ങളും താഴെ പറയുന്ന കാര്യങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം ഉപദേശിച്ചു.
1. ഫോണിലേക്ക് എസ്എംസ് ആയി വരുന്ന ഒടിപി ഒരു കാരണവശാലും ആര്‍ക്കും ഷെയര്‍ ചെയ്യാതിരിക്കുക
2. കോളുകളും സന്ദേശങ്ങളും ലഭിച്ചാല്‍ പ്രതികരിക്കും മുമ്പ് അതിന്റെ ആധികാരികത പൂര്‍ണമായും ഉറപ്പ് വരുത്തുക
3. തട്ടിപ്പുകാരെ കുരുക്കുന്നതിന് സൈബര്‍ സെക്യൂരിറ്റി പ്രിവന്‍ഷന്‍ ടീമിന് പൂര്‍ണ വിവരങ്ങള്‍ നല്‍കി സഹായിക്കുക. ഇതിന് വേണ്ടി 66815757(മൊബൈല്‍), 2347444(ലാന്റ്‌ലൈന്‍) എന്നീ നമ്പറുകളിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
4. തട്ടിപ്പുകളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിന് ഈ വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൈമാറുക.
ALSO WATCH