മാസ്‌ക്ക് ധരിക്കാത്ത 94 പേര്‍ക്കെതിരേ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം കേസെടുത്തു

qatar mask

ദോഹ: മാസ്‌ക്ക് ധരിക്കല്‍ നിര്‍ബന്ധമായ പൊതു ഇടങ്ങളില്‍ മാസ്‌ക്ക ധരിക്കാതെ എത്തിയ 94 പേര്‍ക്കെതിരേ കൂടി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം കേസെടുത്തു. ഇവരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

1990ലെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമ പ്രകാരവും കോവിഡ് നിയന്ത്രണ ചട്ടങ്ങള്‍ അനുസരിച്ചുമാണ് ഇവര്‍ക്കെതിരേ നടപടി. സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും പരിഗണിച്ച് എല്ലാ മുന്‍കരുതല്‍ നിര്‍ദേശങ്ങളും പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Qatar MoI takes action against 94 more people for not wearing masks