ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഫീല്‍ഡ് ഹോസ്പിറ്റലും ക്വാരന്റൈന്‍ സെന്ററും തുറക്കും

industrial area qatar

ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ തൊഴിലാളികള്‍ക്കായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഫീല്‍ഡ് ഹോസ്പിറ്റലും ക്വാരന്റൈന്‍ സെന്ററും ഉടന്‍ തുറക്കും. ഏഷ്യന്‍ കമ്യൂണിറ്റി നേതാക്കളുമായി ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ക്വാരന്റൈന്‍ സോണാക്കി മാറ്റുന്ന ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ പ്രദേശം സന്ദര്‍ശിക്കുന്നതിന് പ്രവാസി നേതാക്കള്‍ക്ക് അവസരമൊരുക്കിയിരുന്നു. അതിന് മുന്നോടിയായാണ് യോഗം സംഘടിപ്പിച്ചത്.

ഖത്തറില്‍ നിയന്ത്രണങ്ങളോടെ ഏതാനും കറന്‍സി എക്‌സ്‌ചേഞ്ച് സെന്ററുകള്‍ക്ക് തുറക്കാന്‍ അനുമതി നല്‍കുമെന്ന് മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ലക്ഷത്തിലേറെ ഏഷ്യന്‍ തൊഴിലാളികള്‍ താമസിക്കുന്ന ഇന്‍ഡസ്ട്രിയല്‍ ഒന്ന് മുതല്‍ 32 വരെയുള്ള സ്ട്രീറ്റുകള്‍ കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഏകദേശം 12 ദശലക്ഷം ചതുരശ്ര മീറ്റര്‍ പ്രദേശം ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ അണുവിമുക്തമാക്കിയിരുന്നു. ലോക്ക്ഡൗണ്‍ ചെയ്ത പ്രദേശം ഘട്ടംഘട്ടമായി തുറക്കുമെന്ന് കഴിഞ്ഞ ദിവസം സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു.

MoI to open COVID-19 field hospital for workers in Industrial Area soon