സ്വകാര്യകാറുകളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

avoid more than two person in car

ദോഹ: സ്വകാര്യ കാറുകളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍(ഡ്രൈവര്‍ ഉള്‍പ്പെടെ) യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. സ്വകാര്യ കാറുകളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.

കൊറോണവ്യാപനം തടയുന്നതിന് മന്ത്രാലയം നടപ്പാക്കിവരുന്ന നിരവധി നടപടികളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇത്. കൊറോണ പ്രതിരോധ നടപടികള്‍ പാലിക്കേണ്ടത് പൊതുജനങ്ങളുടെ ദേശീയവും ധാര്‍മികവുമായ ബാധ്യതയാണെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു.

MoI urges public in Qatar to avoid travels if individuals in car more than two