ഖത്തറിലെ മണി എക്‌സ്‌ചേഞ്ചുകള്‍ നാളെ മുതല്‍ അടക്കും

qatar money exchange

ദോഹ: രാജ്യത്തെ മണിഎക്‌സ്‌ചേഞ്ചുകളില്‍ നേരിട്ടുള്ള സേവനം നാളെ മുതല്‍ അവസാനിപ്പിക്കുമെന്ന് ഖത്തര്‍ ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ് അറിയിച്ചു. കൊറോണ പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് നടപടി.

അതേസയം, ഓണ്‍ലൈന്‍ എക്‌സേഞ്ച് സേവനം, മൊബൈല്‍ അപ്ലിക്കേഷന്‍, ഉരീദു മണി എന്നിവ വഴി പണമയക്കാവുന്നതാണ്. ഈ സേവനം എങ്ങിനെ ഉപയോഗിക്കാമെന്നത് സംബന്ധിച്ച് വ്യത്യസ്ത ഭാഷകളില്‍ ഖത്തറിലെ വെബ്‌സൈറ്റുകള്‍ വഴിയും ചാനലുകള്‍ വഴിയും അറിയിപ്പ് നല്‍കും.

Money exchanges in Qatar to shut in COVID-19 fight