ദോഹ: ഖത്തറില്‍ 10 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. പുതുതായി രോഗം കണ്ടെത്തിയവരില്‍ ഭൂരിഭാഗവും ഈയിടെ ബ്രിട്ടന്‍, സ്വിസ് കോണ്‍ഫെഡറേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് രാജ്യത്തെത്തി ക്വാറന്റൈന്‍ ചെയ്തവരാണ്. ഇതില്‍ അഞ്ചു പേര്‍ ഖത്തരികളാണെന്നും മന്ത്രാലയം അറിയിച്ചു.
ഇവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്താന്‍ മന്ത്രാലയം ശ്രമം തുടരുകയാണ്. ഈയിടെ രാജ്യത്തെത്തിയ മുഴുവന്‍ പേരെയും ആവശ്യമായ പരിശോധനയ്ക്ക് വിധേയമാക്കും. ഹോട്ടലിലോ അവരുടെ വീടുകളിലോ ഇവര്‍ ക്വാരന്റൈനില്‍ തുടരും.
രാജ്യത്ത് ഇതുവരെയായി 470 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 10 പേര്‍ക്ക് രോഗം ഭേദമായി.
MoPH announces 10 new confirmed coronavirus cases