ഖത്തറില്‍ ഇന്ന് 153 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; 28 പേര്‍ക്ക് രോഗം ഭേദമായി

QATAR NEW CORONA

ദോഹ: ഖത്തറില്‍ ഇന്ന് 153 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 28 പേര്‍ക്ക് രോഗം സുഖപ്പെട്ടു.

ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ പ്രവാസികളും സ്വദേശികളുമുണ്ട്. സ്വദേശികള്‍ വിദേശത്ത് നിന്ന് യാത്ര കഴിഞ്ഞെത്തിയവരാണ്. നേരത്തേയുള്ള രോഗികളുമായി ബന്ധപ്പെട്ട പ്രവാസികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രവാസി തൊഴിലാളികള്‍ക്കിടയില്‍ പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഖത്തറില്‍ ഇതുവരെയായി കോവിഡ് 19 സ്ഥിരീകരിച്ചത് 2210 പേര്‍ക്കാണ്. 2026 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ ഉള്ളത്.

MoPH announces 153 new coronavirus cases, 28 recoveries