Saturday, October 23, 2021
HomeNewsfeedസ്വകാര്യ മേഖലയില്‍ പുതിയ രണ്ട് കോവിഡ് ടെസ്റ്റുകള്‍ക്കു കൂടി അനുമതി നല്‍കി ഖത്തര്‍ ആരോഗ്യ മന്ത്രാലയം

സ്വകാര്യ മേഖലയില്‍ പുതിയ രണ്ട് കോവിഡ് ടെസ്റ്റുകള്‍ക്കു കൂടി അനുമതി നല്‍കി ഖത്തര്‍ ആരോഗ്യ മന്ത്രാലയം

ദോഹ: കോവിഡ് കണ്ടെത്താനുള്ള ആന്റിബോഡി, ആന്റിജന്‍ ടെസ്റ്റുകള്‍ കൂടി സ്വകാര്യ മേഖലയില്‍ നടത്താന്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. ഇതിന്റെ ഭാഗമായി കോവിഡ് ടെസ്റ്റിങ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി.

ഇനി മുതല്‍ മൂന്ന് തരത്തിലുള്ള ടെസ്റ്റുകള്‍ ഖത്തറിലെ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ലഭ്യമാവും

1. റാപിഡ് ആന്റിജന്‍ ടെസ്റ്റിങ്
– ശരീരത്തിലെ കോവിഡ് വൈറസ് ആന്റിജന്റെ സാന്നിധ്യം വേഗത്തില്‍ കണ്ടെത്താനുള്ള സ്‌ക്രീനിങ് ടെസ്റ്റാണിത്
-ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളുമായി ഗുരുതരാവസ്ഥയില്‍ ക്ലിനിക്കുകളിലെത്തുന്ന രോഗികള്‍ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് ഉള്‍പ്പെടെ ഈ ടെസ്റ്റ് പ്രയോജനകരമാണ്.
-മൂക്കില്‍ നിന്നുള്ള സ്വാബ് എടുത്ത് നടത്തുന്ന പരിശോധനാ ഫലം 15 മിനിറ്റിനകം ലഭിക്കും

2. ആന്റിബോഡി ടെസ്റ്റിങ് (റാപിഡ്, ആന്റി-എന്‍, ആന്റി-എസ്)
-നേരത്തേ കോവിഡ് ബാധിച്ചതു മൂലമോ വാക്‌സിനേഷന്‍ കാരണമോ ശരീരത്തില്‍ കോവിഡിനെതിരേ ഉണ്ടായിട്ടുള്ള പ്രതിരോധം കണ്ടെത്തുന്നതിന്
-സ്വകാര്യ ക്ലിനിക്കുകളില്‍ നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ചെയ്യാവുന്നതാണ്
-രക്തം എടുത്താണ് ഈ പരിശോധന നടത്തുന്നത്. ഫലം 15 മിനിറ്റിനകം ലഭിക്കും

3. പോളിമെറേസ് ചെയിന്‍ റിയാക്ഷന്‍ ടെസ്റ്റിങ്(പിസിആര്‍)
-ലക്ഷണമില്ലാത്തവരെയും കോവിഡ് ലക്ഷണങ്ങളോ മറ്റ് ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളോ ഉള്ള രോഗികളെയും പരിശോധിക്കുന്നതിന്
-രോഗത്തിന്റെ തുടക്കത്തിലും രോഗം ഭേദമായിക്കൊണ്ടിരിക്കുന്നവരിലും വൈറസ് സാന്നിധ്യം കണ്ടെത്തുതിന് ഇത് സഹായിക്കും
-നിലവില്‍ യാത്രയ്ക്ക് മുമ്പും ശസ്ത്രക്രിയ ഉള്‍പ്പെടെ പ്രധാനപ്പെട്ട ചികില്‍സാ നടപടികള്‍ക്കും ആന്റിജന്‍ ടെസ്റ്റില്‍ പോസിറ്റീവ് ആയവരുടെ രോഗം ഉറപ്പിക്കുന്നതിനും പിസിആര്‍ ടെസ്റ്റ് ആവശ്യമാണ്
ALSO WATCH

 

Most Popular