ദോഹ: ഖത്തറില്‍ പ്രമേഹ രോഗികള്‍ക്ക് പ്രത്യേക കൊറോണ പ്രതിരോധ ഗുളികകള്‍ നല്‍കുന്നുണ്ടെന്ന വാര്‍ത്ത വ്യാജമെന്ന് ഹമദ് മെഡിക്കല്‍ കോര്പറേഷന് അറിയിച്ചു.
സമൂഹ മാധ്യമങ്ങളിലും മറ്റും വ്യാപകമായ രീതിയില്‍ ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്ന് എച്ച്എംസി ട്വിറ്ററില്‍ ചൂണ്ടിക്കാട്ടി. ഇത് തെറ്റാണ്. പ്രമേഹ രോഗികള്‍ക്ക് അത്തരത്തില്‍ ഓണ്‍ലൈനിലൂടെ ഗുളികകള്‍ ലഭ്യമാക്കിയിട്ടില്ല. ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
പ്രമേഹവുമായി ന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും 16099 എന്ന ഹോട്ട്ലൈന്‍ നമ്പറില്‍ രാവിലെ 7 മുതല്‍ രാത്രി 10 വരെ ബന്ധപ്പെടാവുന്നതാണ്.
MOPH denies dispensing special drugs for diabetics to protect against Coronavirus