ദോഹ: ഖത്തറില്‍ 12 മുതല്‍ 15 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഈ ലിങ്കില്‍ ആണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
ലിങ്കില്‍ പോയാല്‍ ഏറ്റവും താഴെയായി ഇടതു വശത്ത് 12 മുതല്‍ 18 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള പ്രത്യേക ബട്ടന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്ത ശേഷം കുട്ടിയുടെ ഖത്തര്‍ ഐഡി നല്‍കണം. തുടര്‍ന്ന് നിങ്ങളുടെ മൊബൈലില്‍ പാസ്‌കോഡ് ലഭിക്കും. അതുപയോഗിച്ച് രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കാം.
രജിസ്‌ട്രേഷന് ശേഷം രക്ഷിതാവിന്റെ മൊബൈലില്‍ അപ്പോയിന്‍മെന്റ് തിയ്യതിയും സമയവും കണ്‍ഫേം ചെയ്യുന്നതിനുള്ള എസ്എംഎസ് ലഭിക്കും.
മഹാമാരി മൂലം കുട്ടികള്‍ പഠനത്തിന് വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് പിഎച്ച്‌സിസി മാനേജിങ് ഡയറക്ടര്‍ ഡോ. മറിയം അബ്ദുല്‍ മാലിക് പറഞ്ഞു. വാക്‌സിനെടുക്കുന്നതോട് ഇതിന് വലിയ പരിഹാരമാവും. രജിസ്റ്റര്‍ ചെയ്ത് എസ്എംസ് ലഭിച്ചവര്‍ക്ക് ഫൈസര്‍ വാക്‌സിനാണ് ലഭിക്കുകയെന്ന് അവര്‍ വ്യക്തമാക്കി.
MOPH explains steps to register 12-15 year olds for Covid-19 vaccine in Qatar
ALSO WATCH