ഖത്തറില്‍ എവിടെയൊക്കെ മാസ്‌ക്ക് ധരിക്കണം; ഓര്‍മിപ്പിച്ച് ആരോഗ്യ മന്ത്രാലയം

qatar mask wearing rule

ദോഹ: ഖത്തറില്‍ ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിക്കുകയും കോവിഡ് കേസുകള്‍ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഫേസ് മാസ്‌ക്ക് ധരിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് ഖത്തര്‍ ആരോഗ്യ മന്ത്രാലയം. തുറസ്സായ സ്ഥലങ്ങളില്‍ മാസ്‌ക്ക് ആവശ്യമില്ലെങ്കിലും ചില സാഹചര്യങ്ങളില്‍ അവിടെയും മാസ്‌ക്ക് ധരിക്കണമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇന്‍ഡോര്‍
മാളുകള്‍, മോസ്‌ക്കുകള്‍, സ്‌കൂളുകള്‍, ഓഫിസുകള്‍, പൊതുഗതാഗതം തുടങ്ങിയ ഇന്‍ഡോര്‍ സാഹചര്യങ്ങളില്‍ മാസ്‌ക്ക് ധരിക്കണം. മജ്‌ലിസ്, വിവാഹം, സംസ്‌കാര ചടങ്ങ്, സാമൂഹിക സന്ദര്‍ശനം തുടങ്ങിയ ഒത്തുകൂടലുകളിലും മാസ്‌ക്ക് ധരിക്കണം

ഔട്ട്‌ഡോര്‍
തുറസ്സായ സ്ഥലങ്ങളില്‍ മാസ്‌ക്ക് നിര്‍ബന്ധമല്ലെങ്കിലും താഴെ പറയുന്ന സാഹചര്യങ്ങളില്‍ മാസ്‌ക്ക് വേണം
-മാര്‍ക്കറ്റുകളില്‍ നടക്കുന്ന പൊതുപരിപാടികള്‍, എക്‌സിബിഷനുകള്‍, ഇവന്റുകള്‍ എന്നിവയില്‍
-മോസ്‌ക്ക്, സ്‌കൂളുകള്‍, യൂനിവേഴ്‌സിറ്റികള്‍, ഹോസ്പിറ്റലുകള്‍ തുടങ്ങിയവയുടെ ക്യാംപസുകള്‍
-ഉപഭോക്താക്കളുമായി നിരന്തരം ബന്ധപ്പെടേണ്ടി വരുന്ന ഔട്ട്‌ഡോര്‍ ജോലികളില്‍. ഉദാഹരണമായി സുരക്ഷാ ഉദ്യോഗസ്ഥര്‍, വെയ്റ്റര്‍മാര്‍ തുടങ്ങിയവ

താഴെപറയുന്ന ഔട്ട്‌ഡോര്‍ സാഹചര്യങ്ങളിലും മാസ്‌ക്ക് ധരിക്കണം
-മറ്റുള്ളവരില്‍ നിന്ന് സുരക്ഷിത അകലം പാലിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍
-നിങ്ങള്‍ വാക്‌സിനെടുക്കാത്തവരോ നിങ്ങളുടെ ചുറ്റുമുള്ളവര്‍ വാക്‌സിനെടുക്കാത്തവരോ ആണെങ്കില്‍
-വാക്‌സിനെടുത്തവര്‍ ആണെങ്കിലും പ്രതിരോധ ശേഷി കുറവുള്ള ആളുകള്‍(ഉദാഹരണത്തിന് പ്രായമായരും മാറാവ്യാധികള്‍ ഉള്ളവരും)