ഖത്തറില്‍ 11 പേര്‍ക്ക് കൂടി കൊറോണ; രോഗബാധിതരുടെ എണ്ണം 537

new corona cases in qatar

ദോഹ: ഖത്തറില്‍ 11 പേര്‍ക്ക് കൂടി ഇന്ന് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതില്‍ ചിലര്‍ ഈയിടെ ഖത്തറിലെത്തിയവരും ബാക്കിയുള്ളവര്‍ രോഗബാധിതരുമായി ബന്ധപ്പെട്ടവരുമാണ്.

പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ അഞ്ചുപേര്‍ സ്വദേശികളാണ്. പുതിയ കണക്കുകള്‍ കൂടി പുറത്തുവന്നതോടെ ഖത്തറിലെ കൊറോണ ബാധിതരുടെ എണ്ണം 537 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആര്‍ക്കും രോഗം ഭേദമായിട്ടില്ല. 41 പേരാണ് ഇതുവരെ മൊത്തം രോഗവിമുക്തി നേടിയത്.

രാജ്യത്തെ മുഴുവന്‍ പൗരന്മാരും കൊറോണയ്‌ക്കെതിരായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

MoPH records 11 new confirmed coronavirus (COVID-19) cases