ഖത്തറില്‍ 10 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; ഭൂരിഭാഗവും പ്രവാസികള്‍

qatar health ministry

ദോഹ: ഖത്തറില്‍ 10 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതില്‍ ഭൂരിഭാഗവും ക്വാരന്റൈനില്‍ ഉള്ള പ്രവാസി തൊഴിലാളികളാണ്. സ്വിറ്റ്‌സര്‍ലന്റില്‍ നിന്നെത്തിയ സ്വദേശിയും പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍പ്പെടുന്നു.

രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ പൂര്‍ണ ഐസൊലേഷനിലാണുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു.

MoPH reports 10 new confirmed cases of coronavirus in Qatar