Friday, September 30, 2022
HomeNewsfeedഖത്തറില്‍ ഇന്ന് 142 പേര്‍ക്ക് കോവിഡ്; 149 രോഗമുക്തി

ഖത്തറില്‍ ഇന്ന് 142 പേര്‍ക്ക് കോവിഡ്; 149 രോഗമുക്തി

ദോഹ: ഖത്തറില്‍ ഇന്ന് 142 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 149 പേരാണ് രോഗമുക്തി നേടിയത്. 76 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 63 പേര്‍. 1,498 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

ഖത്തറില്‍ ഇന്ന് കോവിഡ് മരണമില്ല. ആകെ മരണം 599. രാജ്യത്ത് ഇതുവരെ 2,21,549 പേര്‍ രോഗമുക്തി നേടി. ഇന്ന് 5 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 79 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 20,368 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 34,28,791 ആയി. വാക്‌സിനേഷന് യോഗ്യരായ 78.1 ശതമാനം പേര്‍ക്ക് ഇതിനകം ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചു.
ALSO WATCH

 

Most Popular