Wednesday, January 26, 2022
HomeNewsfeedഖത്തറില്‍ ഇന്ന് സമ്പര്‍ക്കത്തിലൂടെ നൂറിലേറെ പേര്‍ക്ക് കോവിഡ്; രോഗമുക്തി വര്‍ധിച്ചു

ഖത്തറില്‍ ഇന്ന് സമ്പര്‍ക്കത്തിലൂടെ നൂറിലേറെ പേര്‍ക്ക് കോവിഡ്; രോഗമുക്തി വര്‍ധിച്ചു

ദോഹ: ഖത്തറില്‍ ഇന്ന് 150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 48 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 102 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 146 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 223,995 ആയി.

അതേസമയം, രാജ്യത്ത് ഇന്ന് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ മരണം 601 ആണ്. 1,944 പേരാണ് രാജ്യത്ത് നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. ഇന്ന് 4 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 73 പേരാണ് നിലവില്‍ ആശുപത്രിയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 27,513 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാക്‌സിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 38,31,811 ഡോസ് വാക്‌സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്.
ALSO WATCH

 

Most Popular