ദോഹ: ഖത്തറില്‍ ഇന്ന് 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 133 പേരാണ് രോഗമുക്തി നേടിയത്. 60 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 37 പേര്. 1,513 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.
ഖത്തറില്‍ ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ആകെ മരണം 599. രാജ്യത്ത് ഇതുവരെ 2,21,160 പേര് രോഗമുക്തി നേടി. ഇന്ന് 6 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 88 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.
24 മണിക്കൂറിനിടെ 6,519 ഡോസ് വാക്സിന് നല്കി. ആകെ വാക്സിന് ഡോസുകളുടെ എണ്ണം 33,90,306 ആയി. വാക്സിനേഷന് യോഗ്യരായ 77.8 ശതമാനം പേര്‍ക്ക് ഇതിനകം ഒരു ഡോസ് വാക്സിന് ലഭിച്ചു.