ഖത്തറില്‍ സ്വകാര്യ ആശുപത്രികളിലെ അത്യാവശ്യമല്ലാത്ത ആരോഗ്യ സേവനങ്ങള്‍ അവസാനിപ്പിക്കും

qatar private clinics

ദോഹ: ഖത്തറില്‍ കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും നിയന്ത്രണങ്ങള്‍ വരുത്താന്‍ ഖത്തര്‍ ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. എല്ലാ സ്വകാര്യ ആശുപത്രികളിലെയും ക്ലിനിക്കുകളിലെയും അത്യാവശ്യമല്ലാത്ത ചില ആരോഗ്യ സേവനങ്ങള്‍ അവസാനിപ്പിക്കാനാണ് മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്.

ഡെന്റല്‍ ക്ലിനിക്കുകള്‍, ത്വക് രോഗ വിഭാഗം, ലേസര്‍ ക്ലിനിക്ക്, പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്ക്, സര്‍ജിക്കല്‍ പ്രൊസീജറുകള്‍ എന്നിവയാണ് ഇനിയൊരു അറിയിപ്പ് വരെ റദ്ദാക്കിയത്. തടി കുറയ്ക്കുന്നതിനുള്ള കേന്ദ്രങ്ങള്‍, ഫിസിയോ തെറാപ്പി ക്ലിനിക്ക്, എല്ലാ തരത്തിലുമുള്ള കോംപ്ലിമെന്ററി മെഡിസിനുകള്‍ എന്നിവയുടെ പ്രവര്‍ത്തനവും നിര്‍ത്തണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

MoPH suspends some non-emergency health services at private clinics and hospitals