സൗദിയില്‍ 147 പേര്‍ക്കും കുവൈത്തില്‍ 78 പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചു

corona in kuwait

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 147 പേര്‍ക്കും കുവൈത്തില്‍ 78 പേര്‍ക്കും ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പുതിയ കണക്കുകള്‍ പ്രകാരം സൗദിയിലെ മൊത്തം രോഗബാധിതരുടെ എണ്ണം 2752 ആയി. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

രോഗബാധിതരില്‍ 2163 പേര്‍ ചികിത്സയിലാണ്. 38 പേര്‍ മരിച്ചു. 551 പേര്‍ രോഗമുക്തരായി. ചികിത്സയില്‍ കഴിയുന്നവരില്‍ 41 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. റിയാദ് 56, ജിദ്ദ 27, മദീന 24, മക്ക 21, ഖത്തീഫ് 8, ദമ്മാം നാല് എന്നിവിടങ്ങളിലാണ് പുതുതായി രോഗങ്ങള്‍ സ്ഥരീകരിച്ചത്.

അതേ സമയം, കുവൈത്തില്‍ 59 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 78 പേര്‍ക്കാണ് ചൊവ്വാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ ആകെ എണ്ണം 743 ആയി. ഇതില്‍ 363 പേര്‍ ഇന്ത്യക്കാരാണ്.
More Corona cases in Kuwait and Saudi Arabia