ദോഹ: ഇന്ത്യന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് ഖത്തറില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളുമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ(ഐസിഎഐ). ഇതിനായി ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്ററു(ക്യുഎഫ്സി)മായി ഐസിഎഐ ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
അക്കൗണ്ടന്റുമാര്‍ക്ക് കൂടുതല്‍ മികച്ച അവസരങ്ങള്‍, സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, ഖത്തറില്‍ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുക എന്നിവയാണ് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്. ക്യുഎഫ്സി ചീഫ് എക്സിക്യൂട്ടീവ് യൂസുഫ് മുഹമ്മദ് അല്‍ ജെയ്ദയും ഐസിഎഐ പ്രസിഡന്റ് നിഹാര്‍ എന്‍ ജംബുസാരിയയും തമ്മിലാണ് ധാരണാപത്രം ഒപ്പുവച്ചത്.
കരാറിന്റെ അടിസ്ഥാനത്തില്‍ ഐസിഎഐയില്‍ അംഗത്വമുള്ളവര്‍ക്ക് ഓഡിറ്റിങ്, അഡൈ്വസറി, ടാക്സേഷന്‍, ധനകാര്യ സേവനങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലുള്ള അവസരങ്ങള്‍ വര്‍ധിപ്പിക്കും. ഖത്തറില്‍ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രണ്ടു സ്ഥാപനങ്ങളുടെയും പിന്തുണയും ലഭിക്കും.
ALSO WATCH