ഖത്തറില്‍ വാടക ബോട്ടുകളുടെ സേവനം താല്‍ക്കാലികമായി റദ്ദാക്കുന്നു

boats

ദോഹ: ബോട്ടുകള്‍, ടൂറിസ്റ്റ് യാര്‍ഡുകള്‍, വിനോദ ബോട്ടുകള്‍ അടയ്ക്കം വാടകയ്കക്ക് നല്‍കുന്ന സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് ഖത്തര്‍ ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു. സ്വകാര്യ വ്യക്തികളുടെ ബോട്ടുകളും യാര്‍ഡുകളും പതിനഞ്ചിലധികം ആളുകള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. അതേസമയം കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.