Friday, September 30, 2022
HomeNewsfeedപ്രമുഖ പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവി ഗുരുതരാവസ്ഥയില്‍

പ്രമുഖ പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവി ഗുരുതരാവസ്ഥയില്‍

ദോഹ: ഈ മാസമാദ്യം കോവിഡ് ബാധിച്ച പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവി ഗുരുതരാവസ്ഥയില്‍. തിങ്കളാഴ്ച്ച അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭ(ഐയുഎംസ്) ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മുസ്ലിം ലോകത്തെ തന്നെ അറിയപ്പെടുന്ന പണ്ഡിതനാണ് 95 വയസ്സുള്ളു യൂസുഫുല്‍ ഖറദാവി.

യൂസുഫുല്‍ ഖറദാവിയുടെ രോഗം ഗുരുതരാവസ്ഥയിലാണെന്നും പ്രാര്‍ഥന അധികരിക്കിപ്പിക്കണമെന്നും ഐയുഎംസ് ട്വിറ്ററില്‍ അറിയിച്ചു. അദ്ദേഹത്തിന്റെ രോഗാവസ്ഥ അറിഞ്ഞ് നിരവധി പ്രമുഖര്‍ സോഷ്യല്‍ മീഡിയയില്‍ രോഗശാന്തി നേര്‍ന്നു.


ഖറദാവിക്ക് കോവിഡ് ബാധിച്ചതായി ഈ മാസമാദ്യം സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഖറദാവി മരിച്ചതായി അഭ്യൂഹം പരന്നെങ്കിലും അത് വ്യാജവാര്‍ത്തയാണെന്ന് ഐയുഎംസ് അറിയിച്ചു. നേരിയ കോവിഡ് ലക്ഷണങ്ങള്‍ മാത്രമേ ഉള്ളുവെന്നും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത അദ്ദേഹം വീട്ടിലെത്തിയതായും വ്യക്തമാക്കിയിരുന്നു.
ALSO WATCH

Most Popular