നക്ഷത്രങ്ങൾ കരയാറില്ല  പോസ്റ്റർ പ്രകാശനം നിർവഹിച്ചു

ദോഹ: ബലിപെരുന്നാളിനോടാനുബന്ധിച്ച് യൂത്ത്ഫോറം ഖത്തറും തനിമ ഖത്തറും സംയുക്തമായി ഒരുക്കുന്ന “നക്ഷത്രങ്ങൾ കരയാറില്ല” ഡോക്യൂ ഡ്രാമയുടെ പോസ്റ്റർ പ്രകാശനം റേഡിയോ മലയാളം 98.6 സിഇഒ  അൻവർ ഹുസൈൻ വാണിയമ്പലത്തിന് നൽകി യൂത്ത് ഫോറം വൈസ് പ്രസിഡന്റ് ഉസ്മാൻ പുലാപ്പറ്റ നിർവഹിച്ചു.
ജൂലൈ 21 ബുധൻ ഖത്തർ സമയം വൈകീട്ട് ഏഴ് മണിക്ക് യൂത്ത് ഫോറത്തിന്റെയും തനിമയുടെയും ഫേസ്ബുക്  പേജുകളിലൂടെ ലൈവ് ആയാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്.
പ്രതിസന്ധികളെ വിശ്വാസത്തിന്റെ കരുത്തു കൊണ്ട് അതിജയിച്ച്‌, മാനവരാശിക്ക് സമത്വത്തിന്റെയും വിമോചനത്തിന്റെയും  വിസ്മയ ചരിത്രം പകർന്നു നൽകിയ  ബിലാൽ ഇബ്നു റബാഹിന്റെ ജീവിതം ആസ്പദമാക്കിയാണ് ഡോക്യൂ ഡ്രാമ തയ്യാറാക്കിയിട്ടുള്ളത്.
പരിപാടിയുടെ റേഡിയോ പാർട്ണർ ആയ റേഡിയോ മലയാളം 98.6 ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ  ഡോക്യൂഡ്രാമ ഡയറക്‌ടർ ഉസ്മാൻ മാരാത്ത്, തനിമ ഖത്തർ ചാപ്റ്റർ ഡയറക്ടർ അഹ്മദ് ഷാഫി, യൂത്ത് ഫോറം കലാ സാംസ്‌കാരിക വിഭാഗം കൺവീനർ ഡോ. സൽമാൻ, പബ്ലിക് റിലേഷൻ കൺവീനർ അഹ്‌മദ്‌ അൻവർ എന്നിവർ പങ്കെടുത്തു.