Sunday, January 23, 2022
HomeNewsfeedഇനി മെത്രാഷ് വഴി പേര് മാറ്റാം

ഇനി മെത്രാഷ് വഴി പേര് മാറ്റാം

ദോഹ: ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്പായ മെത്രാഷ് 2 വഴി ഇനി വ്യക്തിഗത വിവരങ്ങളില്‍ മാറ്റം വരുത്താം. ആഭ്യന്തര മന്ത്രാലയം ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഡിപാര്‍ട്ട്‌മെന്റും പാസ്‌പോര്‍ട്‌സ് ജനറല്‍ ഡയറക്ടറേറ്റും ചേര്‍ന്നാണ് ഇത് നടപ്പിലാക്കുന്നത്.

പേര്, ജനന തിയ്യതി എന്നിവ പാസ്‌പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റിലെ നെയിം ചേഞ്ചിങ് കമ്മിറ്റിയെ സമീപിക്കാതെ ഓണ്‍ലൈന്‍ വഴി മാറ്റാന്‍ സാധിക്കുന്നതാണ് പുതിയ സേവനം.

മെത്രാഷ് 2 ആപ്പിലെ ഹോം പേജില്‍ Residency Service സെലക്ട് ചെയ്ത് Change Personal Info ക്ലിക്ക് ചെയ്ത് Apply Applications സെലക്ട് ചെയ്യാം. ഖത്തര്‍ ഐഡി നമ്പര്‍ നല്‍കിയ ശേഷം Name Change , Date of Birth Change ഒപ്ഷനുകള്‍ സെലക്ട് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കാവുന്നതാണ്.

മാറ്റത്തിനുള്ള കാരണം വ്യക്തമാക്കുന്ന കത്ത്, പഴയ പേരുള്ള പാസ്‌പോര്‍ട്ട് കോപ്പി, പുതിയ പേരുള്ള പാസ്‌പോര്‍ട്ട് കോപ്പി, വിദേശകാര്യ മന്ത്രാലയം അറ്റസ്റ്റ് ചെയ്ത ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ അറ്റാച്ച് ചെയ്യണം.

രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയായാല്‍ കണ്‍ഫര്‍മേഷന്‍ സന്ദേശം ലഭിക്കും. ഖത്തറിനകത്ത് നിന്ന് മാത്രമേ അപേക്ഷ നല്‍കാനാവൂ.

അപ്രൂവല്‍ സന്ദേശം ലഭിച്ച ശേഷം പത്രത്തില്‍ പരസ്യം നല്‍കേണ്ടതിന്റെ ഫോം ഇമെയില്‍ വഴി ലഭിക്കും. ഇത് ഖത്തറില്‍ അംഗീകാരമുള്ള പത്രത്തില്‍ പരസ്യം ചെയ്യണം. പരസ്യം പ്രസിദ്ധീകരിക്കപ്പെട്ട് 14 ദിവസത്തിന് ശേഷം അതിന്റെ കോപ്പി അറ്റാച്ച് ചെയ്യുന്നതോട് കൂടിയാണ് പേര് മാറ്റ പ്രക്രിയ പൂര്‍ത്തിയാവുക.

പരസ്യ കോപ്പി അറ്റാച്ച് ചെയ്യുന്നതിന് Upload Newspaper Memo എന്ന ഒപ്ഷന്‍ ആണ് ഉപയോഗിക്കേണ്ടത്. തിരിച്ചറിയല്‍ രേഖയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നാഷനാലിറ്റി പ്രകാരമാണ് പരസ്യം ചെയ്യേണ്ട പത്രവും ഭാഷയും തിരഞ്ഞെടുക്കേണ്ടത്. പേര് മാറ്റ പ്രക്രിയ പൂര്‍ത്തിയായാല്‍ അപേക്ഷകന് അത് സംബന്ധമായ സന്ദേശം ലഭിക്കും.

ഏഴ് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പത്ര പരസ്യം ആവശ്യമില്ല.

Most Popular