Monday, September 26, 2022
HomeGulfനമ്മുടെ അടുക്കളത്തോട്ടം ദോഹ- ജൈവകാർഷികോത്സവം 2022

നമ്മുടെ അടുക്കളത്തോട്ടം ദോഹ- ജൈവകാർഷികോത്സവം 2022

നമ്മുടെ അടുക്കളത്തോട്ടം -ദോഹയുടെ ജൈവകാർഷികോത്സവം സീസൺ 9 ന്റെ ഔദ്യോഗീക ഉദ്‌ഘാടനം ഇന്ത്യൻ അംബാസിഡർ Dr. ദീപക് മീത്തൽ നിർവഹിച്ചു. ബിർള പബ്ലിക് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ബിസിനസ്സിൽ തനതായ വ്യക്തിമുദ്ര നേടിയ മിബു ജോസ്,അഷ്‌റഫ്‌ ചിറക്കൽ, ഷംസീർ എന്നിവരെ ബിസിനസ് എക്സലന്സ് അവാർഡ് നൽകി ആദരിച്ചു.

ജൈവകൃഷി ചെയ്യുന്നവർക്ക് പ്രചോദനം നൽകുന്നതിനായി ഖത്തറിലെ മികച്ച കർഷകരെ തിരഞ്ഞെടുത്ത് പുരസ്‌കാരവിതരണവും നടത്തി. വൈദ്യ ശാസ്ത്ര മേഖലയിൽ ശ്രദ്ധേയമായ കണ്ടുപിടിത്തം നടത്തിയ നമ്മുടെ അടുക്കളത്തോട്ടം- ദോഹയുടെ അംഗമായ Dr. സെറീനയ്ക്ക് പ്രത്യേക പുരസ്‌കാരവും സമ്മാനിച്ചു.

ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് Dr. മോഹൻ തോമസ്, ഇന്ത്യൻ കൾചറൽ സെന്റർ വൈസ് പ്രസിഡന്റ് സുബ്രമണ്യ, icbf പ്രസിഡന്റ് വിനോദ് വി നായർ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു.

Most Popular