Thursday, December 2, 2021
HomeNewsfeedനസീം അല്‍ റബീഹ്-തൃശൂര്‍ ജില്ലാ സൗഹൃദവേദി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

നസീം അല്‍ റബീഹ്-തൃശൂര്‍ ജില്ലാ സൗഹൃദവേദി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ: തൃശൂര്‍ ജില്ലാ സൗഹൃദ വേദിയും നസീം അല്‍റബീഹ് മെഡിക്കല്‍ സെന്ററും സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വക്‌റ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററില്‍ നടന്ന ക്യാമ്പില്‍ ബ്ലഡ് ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍, കാഴ്ച്ച ശക്തി, പല്ല് തുടങ്ങിയ പരിശോധനക്ക് പുറമെ വിദഗ്ദ ഡോക്ടര്‍മാരുടെ സേവനവും, സൗജന്യമായി മരുന്നുകളും ലഭ്യമായിരുന്നു. മെഡിക്കല്‍ ക്യാമ്പിന് 600ഓളം വേദി അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനായി എണ്ണം 450 ആയി പരിമിതപ്പെടുത്തുകയായിരുന്നു.
naseem al rabeeh medical center medical campതൃശൂര്‍ ജില്ലാ സൗഹൃദ വേദി അഡൈ്വസറി ബോര്‍ഡ് അംഗവും ഡയറക്ടറുമായ വി എസ് നാരായണന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു.
naseem staffക്യാമ്പ് കോഡിനേറ്റര്‍ മുഹമ്മദ് ഇസ്മായില്‍, ജനറല്‍ സെക്രട്ടറി ശ്രീനിവാസന്‍, നസീം അല്‍ റബീഹ് അസിസ്റ്റന്റ് കോഓപ്പറേറ്റീവ് & റിലേഷന്‍ഷിപ്പ് മാനേജര്‍ ഇക്ബാല്‍ അബ്ദുള്ള, വക്ര ബ്രാഞ്ച് മാനേജര്‍ റിയാസ് ഖാന്‍, നഴ്‌സിംഗ് ഇന്‍ചാര്‍ജ് ഷെമി അഷിം, കോഓര്‍ഡിനേറ്റര്‍ സുഭാഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Most Popular