ദോഹ: ഖത്തറിലെ ജെസിഐ അക്രഡിറ്റഡ് മെഡിക്കല്‍ സെന്ററായ നസീം മെഡിക്കല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ലോക പ്രമേഹ ദിനത്തിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രമേഹ രോഗത്തെയും അതുണ്ടാകാനുള്ള കാരണവും നേരത്തെ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ്. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നവംബര്‍ 13ന് സി റിങ്, അല്‍ റയ്യാന്‍, അല്‍ വക്റ തുടങ്ങിയ മെഡിക്കല്‍ സെന്ററുകളില്‍ നടക്കുന്ന ക്യാമ്പില്‍ ബ്ലഡ് ഷുഗര്‍ ചെക്കപ്പ്, ജനറല്‍ പ്രാക്ടീഷണര്‍ കണ്സള്ട്ടേഷന്, ഒഫ്ത്താല്‍മോളജി കണ്സള്ട്ടേഷന്, സൗജന്യ മരുന്നുകള്‍ എന്നിവ ലഭ്യമാകും
റജിസ്ട്രേഷന് സി റിങ്: 44652121, അല്‍ റയ്യാന്‍: 33133275, അല്‍ വക്ര: 44970777 എന്നീ നമ്പറുകളില്‍ വിളിക്കുക.