Wednesday, January 19, 2022
HomeGulfഇന്ത്യ കർഷകരുടേതാണ് - ഖത്തർ ഇൻകാസ്

ഇന്ത്യ കർഷകരുടേതാണ് – ഖത്തർ ഇൻകാസ്

ദോഹ: കർഷക സമരക്കാരെ ചോരയിൽ മുക്കി കൊല്ലുകയും  കഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവരെ കള്ളക്കേസ് ചുമത്തി അറസ്റ്റ്  ചെയ്യുകയും ചെയ്യുന്ന ഫാസിസ്റ്റു ഭരണകൂട ഭീകരതയിൽ പ്രതിഷേധിക്കുകയും സമരം ചെയ്യുന്ന മുഴുവൻ കർഷകർക്കും ഖത്തർ ഇൻകാസ് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
 നാം തീന്‍മേശയ്ക്കു മുന്നില്‍ ഭക്ഷണത്തിനുവേണ്ടി ഇരിക്കുമ്പോള്‍ അറിയുന്നില്ല നമുക്കുമുന്നിലിരിക്കുന്ന ഭക്ഷണം അതിന് ന്യായമായ വില കിട്ടാതെ ആത്മഹത്യ ചെയ്ത കര്‍ഷകര്‍ ഉണ്ടാക്കിയതാണെന്ന്. കര്‍ഷകന്‍ അവന്റെ ഉല്‍പ്പന്നത്തിന് യഥാര്‍ഥ വില കിട്ടാതെ ആത്മഹത്യ ചെയ്യുമ്പോള്‍ അവനുണ്ടാക്കിയ ഉല്‍പ്പന്നങ്ങള്‍ ജനങ്ങളെ തീറ്റിപ്പോറ്റുന്നുണ്ട്. ഇവ മരിക്കുന്നില്ല. ഇവ വീണ്ടും ജനങ്ങള്‍ക്ക് ആരോഗ്യവും സൌഖ്യവും നല്‍കുന്നു. കര്‍ഷകന്‍ ആത്മഹത്യ ചെയ്താലും അവരുടെ ഉല്‍പ്പന്നങ്ങള്‍ ജീവിക്കുന്നതുകൊണ്ടാണ് കാര്‍ഷികമേഖലയുടെ ജിഡിപി വര്‍ധിച്ചുവരുന്നത്. ആത്മഹത്യ ചെയ്ത കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍നിന്നും ജിഡിപിയില്‍നിന്നും എടുത്തുമാറ്റാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല. അതുകൊണ്ടുതന്നെയാണ് കര്‍ഷകന്‍ രാജ്യത്തിന്റെ നട്ടെല്ലാകുന്നത്. ഈ വസ്തുത തിരിച്ചറിഞ്ഞാണ് ദേശീയവരുമാനം കണക്കുകൂട്ടുമ്പോള്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ ഉല്‍പ്പാദിപ്പിച്ച മൂല്യവും വരുമാനത്തോട് കൂട്ടിച്ചേര്‍ക്കുന്നത്. ഇന്ത്യയിലെ ദേശീയവരുമാനത്തിന്റെ 12 ശതമാനത്തോളം ഉല്‍പ്പന്നം ആത്മഹത്യ ചെയ്ത കര്‍ഷകരുടേതാണ്. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ ഉല്‍പ്പാദനം ദേശീയവരുമാനത്തിന്റെ മൂല്യം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നിടത്തോളം കാലം കടം എഴുതിത്തള്ളുന്നതിനും കുടുംബത്തെ രക്ഷിക്കുന്നതിനും സര്‍ക്കാരിന് ബാധ്യതയുണ്ട്.
പ്രതിഷേധം, പ്രക്ഷോഭം, എതിർശബ്ദം, പ്രതിപക്ഷ അഭിപ്രായം, ജനവികാരം എന്നിങ്ങനെയുള്ള ജനാധിപത്യ പദാവലികൾക്ക് വില കൽപിക്കാതെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്.     സ്വാതന്ത്ര്യസമരത്തിനുശേഷം ഇന്ത്യ  കണ്ട ഏറ്റവും വലിയ സമരമായി കർഷക സമരം അടയാളപ്പെടുത്തപ്പെട്ടുകഴിഞ്ഞു.
ഇന്ത്യ അദാനിയുടെയും അംബാനിയുടേതുമല്ല, കർഷകരുടേതാണ്. കർഷകർക്ക് പിന്തുണ  പ്രഖ്യാപിച്ചു കൊണ്ട് ഖത്തർ ഇൻകാസ് പ്രസിഡന്റ്  സമീർ ഏറാമല പറഞ്ഞു.കേന്ദ്രമന്ത്രിയുടെ മകന്‍റെ വാഹനവ്യൂഹം ഇടിച്ചു കയറ്റി കർഷകരെകൊല ചെയ്ത ലഖിംപൂർഖേരി സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ അകാരണമായി  തടങ്കലിൽ  വെച്ചതിനെയും ഇൻകാസ്  യോഗം   അപലപിച്ചു

Most Popular