Monday, October 25, 2021
HomeGulfQatarഖത്തര്‍ ദേശീയ മേല്‍വിലാസ രജിസ്‌ട്രേഷന്‍; വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ അനുഭാവ പൂര്‍വ്വം പരിഗണിക്കും

ഖത്തര്‍ ദേശീയ മേല്‍വിലാസ രജിസ്‌ട്രേഷന്‍; വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ അനുഭാവ പൂര്‍വ്വം പരിഗണിക്കും

ദോഹ: വിദേശത്ത് കുടുങ്ങിക്കിടക്കുന്നത് കാരണം ഖത്തര്‍ ദേശീയ മേല്‍വിലാസ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവരെ അനുഭാവ പൂര്‍വം പരിഗണിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥന്‍. ഖത്തറിലെ മുഴുവന്‍ പൗരന്മാരും പ്രവാസികളും ദേശീയ മേല്‍വിലാസ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയം ജൂലൈ 26ന് അവസാനിക്കുകയാണ്.

ചികില്‍സ, പഠനം, കോവിഡ് ലോക്ക്ഡൗണ്‍ തുടങ്ങിയ കാരണങ്ങളാല്‍ വിദേശത്ത് പെട്ട് നിശ്ചിത സമയത്തിനകം ദേശീയ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവരെ അനുഭാവ പൂര്‍വം പരിഗണിക്കുമെന്ന് നാഷനല്‍ അഡ്രസ് സെക്ഷന്‍ മേധാവി ലഫ്റ്റനന്റ് കേണല്‍ ഡോ. അബ്ദുല്ല സായിദ് അല്‍ സാഹ്ലി പറഞ്ഞു. അത്തരക്കാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തതിനുള്ള തെളിവ് ഹാജരാക്കേണ്ടി വരും.

2017ലെ 27ാം നമ്പര്‍ നിയമപ്രകാരം ഖത്തര്‍ പൗരന്മാരും രാജ്യത്ത് താമസിക്കുന്ന വിദേശികളും തങ്ങളുടെ പ്രാദേശിക മേല്‍വിലാസം ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യണം. മന്ത്രാലയം വെബ്‌സൈറ്റ്, സര്‍വീസ് സെന്ററുകള്‍, സ്മാര്‍ട്ട് ഫോണ്‍ ആപ്പ്, മെത്രാഷ് 2 എന്നിവ വഴി ജൂലൈ 26ന് അകം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. നലവില്‍ 15 ലക്ഷത്തിലേറെ പേര്‍ ദേശീയ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

National Address Law: People stuck abroad will be dealt with leniently


 

Most Popular