സാമ്പത്തികപ്രയാസമുള്ള വിദ്യാര്‍ഥികള്‍ക്ക് കംപ്യൂട്ടറുകള്‍ ലഭ്യമാക്കാന്‍ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം പദ്ധതി

qatar free computer

ദോഹ: ഓണ്‍ലൈനില്‍ പഠനം തടുരുന്നതിന് ദരിദ്രകുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സഹായം ലഭ്യമാക്കാനുള്ള പദ്ധതിയുമായി ഖത്തര്‍ വിദ്യഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ വിഭാഗം.

ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയില്‍ സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനം തുടരുന്നതിന് ആവശ്യമായ കംപ്യൂട്ടറുകള്‍ ലഭ്യമാക്കും. സാമ്പത്തിക പ്രയാസം നേരിടുന്ന കുട്ടികളുടെ പട്ടിക തയ്യാറാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം സ്വകാര്യ സ്‌കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അര്‍ഹരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും കംപ്യൂട്ടറുകള്‍ ലഭിക്കും.

നിലവില്‍ രണ്ട് സ്വകാര്യ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് കംപ്യൂട്ടറുകള്‍ നല്‍കിക്കഴിഞ്ഞു. മറ്റു സ്വകാര്യ സ്‌കൂളുകളിലും ഉടന്‍ പദ്ധതി നടപ്പാക്കും. സ്‌കൂളുകളുമായി സഹകരിച്ചാണ് കംപ്യൂട്ടര്‍ വിതരണം ചെയ്യുന്നത്. ഒരു കുടുംബത്തിന് ഒരു കംപ്യൂട്ടറാണ് ലഭിക്കുക.

Needy private school students to get computers in Qatar